Wednesday 24 November 2021 09:20 AM IST : By സ്വന്തം ലേഖകൻ

‘അഭ്യൂഹ കമ്മിറ്റി’ക്കാർക്ക് നിരാശ: നിക്കിന്റെ വിഡിയോയ്ക്ക് താഴെ സ്നേഹം കുറിച്ച് പ്രിയങ്ക

priyanka

ആരാധകരുടെ പ്രിയതാരദമ്പതികളാണ് നടി പ്രിയങ്ക ചോപ്രയും പോപ് ഗായകൻ നിക് ജൊനാസും. എന്നാൽ ഇരുവരും വിവാഹ മോചിതരാകുവാനൊരുങ്ങുന്നു എന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരണം ശക്തമായിട്ട് കുറച്ചു ദിവസങ്ങളായി. ഇപ്പോഴിതാ, അത്തരം അഭ്യൂഹങ്ങളെയൊക്കെ കാറ്റിൽ പറത്തിയിരിക്കുകയാണ് നിക്കിന്റെ ഒരു വിഡിയോയ്ക്ക് പ്രിയങ്ക നൽകിയിരിക്കുന്ന കമന്റ്.

നിക്ക് ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുന്നതാണ് വിഡിയോ. ഇതിനു താഴെ ‘ഐ ജസ്റ്റ് ഡൈഡ് ഇൻ യുവർ ആംസ്’ എന്നാണ് പ്രിയങ്കയുടെ കമന്റ്.

പ്രിയങ്ക തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിലെ ഡിസ്പ്ലേ നെയിമിൽ നിന്ന് ‘ജൊനാസ്’ എന്ന പേര് ഒഴിവാക്കിയതോടെയാണ് കിംവദന്തിക്ക് തുടക്കമായത്. അവർ നേരത്തെ എഴുതിയ ‘പ്രിയങ്ക ചോപ്ര ജോനാസ്’ ഇപ്പോൾ ‘പ്രിയങ്ക’ മാത്രമായി ചുരുങ്ങിയതോടെ വേർപിരിയൽ വാർത്തകൾ സജീവമാകുകയായിരുന്നു.

2018 ഡിസംബർ ഒന്നിനായിരുന്നു ഇരുവരുടെയും വിവാഹം.