Tuesday 07 December 2021 10:11 AM IST : By സ്വന്തം ലേഖകൻ

അപ്പുവിന്റെ സ്വപ്നം യാഥാർഥ്യമാകുന്നു : ‘ഗന്ധാഡഗുഡി’യുടെ ടീസർ എത്തി

puneeth

ന്തരിച്ച കന്നഡ സൂപ്പര്‍ താരം പുനീത് രാജ് കുമാര്‍ അഭിനയിച്ച ഡോക്യുമെന്ററി ചിത്രം ‘ഗന്ധാഡഗുഡി (ചന്ദനമരങ്ങളുടെ ക്ഷേത്രം)’ പ്രദര്‍ശനത്തിനൊരുങ്ങുന്നു. ചിത്രത്തിന്റെ ടീസര്‍ എത്തി. അമോഘവര്‍ഷയാണ് ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുന്നത്.

പുനീത് രാജ്കുമാറിന്റെ സ്വപ്‌ന പദ്ധതിയെന്നാണ് അണിയറപ്രവര്‍ത്തകര്‍ ഗന്ധാഡഗുഡിയെ വിശേഷിപ്പിച്ചിരിക്കുന്നത്. പുനീതിനൊപ്പം സംവിധായകന്‍ അമോഘവര്‍ഷയും ചിത്രത്തിലുണ്ട്. കര്‍ണാടകയിലെ കാടുകള്‍, മനോഹര ബീച്ചുകള്‍, ജലാന്തര്‍ഭാഗത്തെ കാഴ്ചകള്‍ എന്നിവയാണ് ഡോക്യുമെന്ററിയിലൂടെ അനാവരണം ചെയ്യുന്നത്. വന്യജീവി ചലച്ചിത്ര സംവിധായകനായ അമോഘവര്‍ഷയും പുനീതും ചേര്‍ന്നുള്ള യാത്രയാണ് ചിത്രത്തിലുടനീളം.

അശ്വിനി പുനീത് രാജ് കുമാറാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. പ്രതീക് ഷെട്ടി ഛായാഗ്രഹണവും അജനീഷ് ലോകനാഥ് സംഗീതസംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. ചിത്രം അടുത്തവര്‍ഷം തിയറ്ററുകളിലെത്തിക്കാനാണ് ശ്രമം.