Tuesday 07 December 2021 09:05 AM IST : By സ്വന്തം ലേഖകൻ

തകർപ്പൻ പ്രകടനവുമായി അല്ലു, ഒപ്പം ഫഹദ് ഫാസിലും: ‘പുഷ്പ’യുടെ ട്രെയിലർ എത്തി

pushpa

അല്ലു അര്‍ജുനെ നായകനാക്കി സുകുമാര്‍ സംവിധാനം ചെയ്യുന്ന പുഷ്പയുടെ (പുഷ്പ ദ റൈസ്) ആദ്യ ഭാഗത്തിന്റെ ട്രെയിലർ എത്തി. ഡിസംബര്‍ 17 ന് ചിത്രം തിയറ്ററുകളില്‍ എത്തും.

ചിത്രത്തില്‍ ഫഹദ് ഫാസിലാണ് വില്ലനായി എത്തുന്നത്.

രക്തചന്ദന കടത്തുകാരനായ പുഷ്പരാജായാണ് അല്ലു അര്‍ജുന്‍ എത്തുന്നത്. 250 കോടി രൂപയാണ് ചിത്രത്തിന്റെ ബജറ്റ്.

മൈത്രി മൂവി മേക്കേഴ്സിന്റെയും മുട്ടംസെട്ടി മീഡിയയുടെയും ബാനറില്‍ നവീന്‍ യെര്‍നേനിയും വൈ. രവിശങ്കറും ചേര്‍ന്നാണ് രണ്ട് ഭാഗങ്ങളായി ഒരുങ്ങുന്ന പുഷ്പ നിര്‍മിക്കുന്നത്.

മിറോസ്ലോ കുബ ബറോസ്‌ക്കാണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിയ്ക്കുന്നത്. ദേവി ശ്രീ പ്രസാദാണ് സംഗീത സംവിധാനം.