Wednesday 28 October 2020 11:21 AM IST : By സ്വന്തം ലേഖകൻ

8 ദിവസം 65 ലക്ഷം കാഴ്ചക്കാർ! തരംഗമായി ‘രാധേശ്യാം’ മോഷന്‍ പോസ്റ്റര്‍

radheshyam

പ്രഭാസ് നായകനാകുന്ന പുതിയ ചിത്രം രാധേശ്യാമിന്റെ മോഷന്‍ പോസ്റ്റര്‍ ഹിറ്റ്. 8ദിവസത്തിനുള്ളിൽ യൂട്യൂബില്‍ 65 ലക്ഷം ആളുകളാണ് വിഡിയോ കണ്ടത്.

പൂജാ ഹെഗ്‌ഡെ നായികയാകുന്ന ചിത്രം ഒരുക്കുന്നത് രാധാകൃഷ്ണകുമാറാണ്. 2021ല്‍ പ്രദര്‍ശനത്തിന് എത്തുമെന്ന് കരുതുന്ന ചിത്രം യുവി ക്രിയേഷന്റെ ബാനറില്‍ ഭൂഷണ്‍ കുമാര്‍, വംശി, പ്രമോദ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. സച്ചിന്‍ ഖേദേക്കര്‍, ഭാഗ്യശ്രീ, പ്രിയദര്‍ശി, മുരളി ശര്‍മ, സാശാ ചേത്രി, കുനാല്‍ റോയ് കപൂര്‍ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തും.

സംഗീതം ഒരുക്കുന്നത് ജസ്റ്റിന്‍ പ്രഭാകരനാണ്.