Wednesday 11 December 2019 02:13 PM IST : By സ്വന്തം ലേഖകൻ

രഘുവിന്റെ ഓർമകളിൽ രോഹിണി! ഓർമ പങ്കുവച്ച് പ്രിയപ്പെട്ടവൾ

raghu-new

പ്രതിഭയുടെ കരുത്തിൽ, തെന്നിന്ത്യൻ സിനിമയിലെ ഒന്നാം നിര നടൻമാരുടെ പട്ടികയിലാണ് രഘുവരനെ ചരിത്രം അടയാളപ്പെടുത്തുക. മരണം ആ അഭിനയ ജീവിതത്തിന്റെ തിരശീല താഴ്ത്തിയിട്ടും അദ്ദേഹം ഇപ്പോഴും പ്രേക്ഷക മനസ്സുകളിൽ ജീവിക്കുന്നു.

വേറിട്ട ഭാവവും സംഭാഷണ രീതിയും മാനറിസങ്ങളും കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിച്ച രഘുവരന്റെ അറുപത്തിയൊന്നാം പിറന്നാളിന്, പ്രിയപ്പെട്ടവനെ ഓർക്കുകയാണ് അദ്ദേഹത്തിന്റെ ഭാര്യയും നടിയുമായ രോഹിണി. ട്വിറ്ററിൽ രഘുവരന്റെ ചിത്രവും കുറിപ്പും അവർ പങ്കുവച്ചു.

1996ൽ ആയിരുന്നു രോഹിണിയുമായുള്ള രഘുവരന്റെ വിവാഹം. സായ് ഋഷി എന്നൊരു മകനും ഇവർക്കുണ്ട്. 2004-ൽ രോഹിണിയും രഘുവരനും വിവാഹബന്ധം വേർപെടുത്തി. 2008 മാർച്ച് 19 നായിരുന്നു രഘുവരന്റെ മരണം.