Monday 24 February 2020 11:42 AM IST : By സ്വന്തം ലേഖകൻ

സെൽഫി സൺഡേ...മകൾക്കൊപ്പം റഹ്മാന്റെ ക്യൂട്ട് ചിത്രം: ഏറ്റെടുത്ത് സോഷ്യൽ മീഡിയ

rahman

മലയാളത്തിന്റെ എക്കാലത്തെയും പ്രിയനടൻമാരിൽ ഒരാളാണ് റഹ്മാൻ. ഇപ്പോഴും താരപ്രഭയിൽ തിളങ്ങി, മികച്ച വേഷങ്ങളുമായി താരം മലയാള സിനിമയിൽ സജീവമാണ്.

സിനിമയ്ക്കൊപ്പം സോഷ്യൽ മീഡിയയിലും റഹ്മാൻ സജീവസാന്നിധ്യമാണ്. തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ താരം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

ഇക്കുറി മകൾക്കൊപ്പമുള്ള ചിത്രമാണ് റഹ്മാൻ പങ്കുവച്ചിരിക്കുന്നത്. മകളാണ് തന്റെ ഫോട്ടോകളെല്ലാം എടുത്ത് തരാറുള്ളതെന്നും റഹ്മാൻ പറയുന്നു. ഈ ചിത്രം ഇതിനോടകം വൈറലാണ്.