Tuesday 14 July 2020 09:17 AM IST : By സ്വന്തം ലേഖകൻ

വിവേക് ഒബ്റോയ് പിൻമാറി, തെലുങ്കിൽ ബോബി ആകുക റഹ്മാൻ! തെലുങ്ക് ലൂസിഫറിന്റെ അണിയറ പ്രവർത്തനങ്ങൾ സജീവം

rahman

മോഹഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത സൂപ്പർഹിറ്റ് മലയാള ചിത്രം ‘ലൂസിഫർ’ ചിരഞ്ജീവി നായകനായി തെലുങ്ക് റീമേക്കിന് ഒരുങ്ങുകയാണ്. അണിയറ പ്രവർത്തനങ്ങൾ പുരോഗമിക്കവേ, ചിത്രത്തിന്റെ കാസ്റ്റിങ്ങുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തു വരുകയാണ് ഇപ്പോൾ. അതിൽ ഏറ്റവും പ്രധാനം ചിത്രത്തിൽ വില്ലൻ വേഷത്തിൽ എത്തുക റഹ്മാൻ ആണ് എന്ന റിപ്പോർട്ടാണ്. മലയാളത്തിൽ വിവേക് ഒബ്റോയ് അവതരിപ്പിച്ച കഥാപാത്രത്തെയാകും തെലുങ്കിൽ റഹ്മാൻ അവതരിപ്പിക്കുക. ഒരു ദേശീയ മാധ്യമമാണ് ഇതു റിപ്പോർട്ട് ചെയ്യുന്നത്.

തെലുങ്ക് പതിപ്പിലും വില്ലൻ കഥാപാത്രമാകാൻ വിവേക് ഒബ്റോയിയെ ക്ഷണിച്ചിരുന്നത്രേ. എന്നാൽ അദ്ദേഹം ഓഫർ നിരസിച്ചതോടെയാണ് അണിയറ പ്രവർത്തകർ റഹ്മാനെ സമീപിച്ചത്. താരം വേഷം ഏറ്റെടുക്കുകയും ചെയ്തു.

ലൂസിഫറിൽ മഞ്ജു വാരിയർ അവതരിപ്പിച്ച കഥാപാത്രം തെലുങ്കിൽ അവതരിപ്പിക്കുന്നത് സുഹാസിനിയാണെന്ന റിപ്പോർട്ടുകൾ നേരത്തേ പുറത്തുവന്നിരുന്നു.