Wednesday 23 September 2020 09:57 AM IST : By സ്വന്തം ലേഖകൻ

മമ്മൂക്കയെപ്പോലെ റഹ്മാനും പ്രായം റിവേഴ്സ് ഗിയറിലാണോ ? മീശ കളഞ്ഞ്, മുടി നെറുകയിൽ കെട്ടിവച്ച് താരം: ചിത്രങ്ങൾ

rahman

സോഷ്യൽ മീഡിയയില്‍ സജീവ സാന്നിധ്യമാണ് തെന്നിന്ത്യയുടെ പ്രിയതാരം റഹ്മാൻ. തന്റെയും കുടുംബത്തിന്റെയും പുതിയ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ സമൂഹമാധ്യമങ്ങളിലൂടെ താരം ആരാധകരുമായി പങ്കുവയ്ക്കുക പതിവാണ്. ഇപ്പോഴിതാ, താരം പങ്കുവച്ച തന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് വൈറൽ.

മീശ കളഞ്ഞ്, മുടി നെറുകയിൽ കെട്ടിവെച്ചു കൊണ്ടുള്ള റഹ്മാന്റെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. റഹ്മാനും മമ്മൂക്കയ്ക്കുമൊക്കെ പ്രായം റിവേഴ്സ് ഗിയറിലാണോ സഞ്ചരിക്കുന്നതെന്നാണ് ചിത്രം കണ്ട് ആരാധകരുടെ ചോദ്യം.

മെഹ്റുന്നിസയാണ് റഹ്മാന്റെ ഭാര്യ. ഇവർക്ക് റുഷ്ദ, അലീഷ എന്നീ രണ്ടു മക്കളുണ്ട്. ഇടയ്ക്ക് കുടുംബത്തിനൊപ്പമുള്ള ചിത്രങ്ങളും റഹ്മാൻ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്.

വിശാൽ നായകനാവുന്ന ‘തുപ്പരിവാലൻ 2’, ജയം രവിയുടെ ‘ജന ഗണ മന’ എന്നീ ചിത്രങ്ങളിലാണ് റഹ്മാൻ ഇപ്പോൾ അഭിനയിക്കുന്നത്. മണിരത്നം സംവിധാനം ചെയ്യുന്ന ‘പൊന്നിയിൻ സെൽവനി’ലും റഹ്മാൻ അഭിനയിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.