Thursday 23 January 2020 02:40 PM IST : By സ്വന്തം ലേഖകൻ

‘കുട്ടിക്കാലത്ത് ഞാന്‍ ബലാത്സംഗം ചെയ്യപ്പെട്ടിട്ടുണ്ട്’! തുറന്നു പറഞ്ഞ് രാഹുല്‍ രാമകൃഷ്ണ

rahul-new

കുട്ടിക്കാലത്ത് ബലാത്സംഗം ചെയ്യപ്പെട്ടിട്ടുണ്ടെന്ന് വെളിപ്പെടുത്തി തെലുങ്ക് നടന്‍ രാഹുല്‍ രാമകൃഷ്ണ. ‘അര്‍ജുന്‍ റെഡ്ഡി’യിലൂടെ പ്രശസ്തനായ താരമാണ് രാഹുൽ. ചിത്രത്തിൽ വിജയ് ദേവരെക്കൊണ്ടയുടെ സുഹൃത്തിന്റെ വേഷം രാഹുലിന് വലിയ ജനപ്രീതി നേടിക്കൊടുത്തു.

‘കുട്ടിക്കാലത്ത് ഞാന്‍ ബലാത്സംഗം ചെയ്യപ്പെട്ടിട്ടുണ്ട്. എന്റെ സങ്കടത്തെക്കുറിച്ച് മറ്റെന്തു പറയണമെന്ന് എനിക്കറിയില്ല. വളരെയധികം വേദനാജനകമായ ഒരു അനുഭവമാണ്’.

ഒന്നില്‍ കൂടുതല്‍ ട്വീറ്റുകളിലൂടെ അദ്ദേഹം തനിക്കു നേരിട്ട ദുരനുഭവം വ്യക്തമാക്കി.

‘ആ അതിക്രമത്തോടൊപ്പമാണ് ഞാന്‍ ജീവിക്കുന്നത്. നൈമിഷികമായ ആശ്വാസമേ ഉള്ളൂ. നിങ്ങളുടെ ആണ്‍മക്കളെ നന്മയോടെ വളര്‍ത്തൂ. ധൈര്യമായിരിക്കൂ. സാമൂഹിക ഉപാധികളെ എറിഞ്ഞുടയ്ക്കൂ. നല്ല മനസോടെ ജീവിക്കൂ’.– താരം കുറിച്ചു.

അര്‍ജുന്‍ റെഡ്ഡി, ഗീതാഗോവിന്ദം, അങ്ങ് വൈകുണ്ഠപുരത്ത് തുടങ്ങി ഇരുപതോളം ചിത്രങ്ങളില്‍ രാഹുല്‍ അഭിനയിച്ചിട്ടുണ്ട്.