Tuesday 01 December 2020 09:52 AM IST : By സ്വന്തം ലേഖകൻ

രാഹുല്‍ റോയിക്ക് മസ്തിഷ്കാഘാതം! താരം തീവ്രപരിചരണ വിഭാഗത്തില്‍

rahul

ബോളിവുഡ് നടന്‍ രാഹുല്‍ റോയി ആശുപത്രിയിൽ. മസ്തിഷ്കാഘാതത്തെ തുടര്‍ന്നാണ് താരത്തെ നാനാവതി ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. കാര്‍ഗിലില്‍ ‘എൽഎസി-ലിവ് ദ ബാറ്റിൽ ഇൻ കാർഗിൽ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിലാണ് താരത്തിന് മസ്തിഷ്കാഘാതം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍.

1990ല്‍ ‘ആഷിഖി’ എന്ന സൂപ്പർഹിറ്റ് ചിത്രത്തില്‍ മുഖ്യവേഷത്തില്‍ അഭിനയിച്ചാണ് രാഹുൽ താരമായത്. 2006ല്‍ ബിഗ്ബോസിന്റെ ഒന്നാം സീസണിലും രാഹുല്‍ റോയി ഉണ്ടായിരുന്നു.