Wednesday 05 January 2022 11:06 AM IST : By സ്വന്തം ലേഖകൻ

‘ഹണിമൂണ്‍ പാക്കേജിൽ’ അഭിനയിക്കാൻ തയാറാണെന്ന ഇ മെയിൽ: വ്യാജൻമാരെ സൂക്ഷിക്കണമെന്ന് രാജ്‍കുമാര്‍ റാവു

raj-kumar

തന്റെ പേരില്‍ വ്യാജ ഇമെയില്‍ അക്കൗണ്ട് ഉപയോഗിച്ച് കബളിപ്പിക്കാൻ ശ്രമം നടന്നതായും ഇത്തരം ഒരു മെയില്‍ ഐഡി തനിക്കില്ലെന്നും അതില്‍ പറഞ്ഞിരിക്കുന്ന സൗമ്യ എന്നയാളെ തനിക്കറിയില്ലെന്നും ബോളിവുഡ് താരം രാജ്‍കുമാര്‍ റാവു.

സന്തോഷ് മസ്‍കേ സംവിധാനം ചെയ്യുന്ന ‘ഹണിമൂണ്‍ പാക്കേജ്’ എന്ന ചിത്രത്തില്‍ അഭിനയിക്കാൻ തയാറാണെന്ന് രാജ്‍കുമാര്‍ റാവു അറിയിക്കുന്നതായാണ് ഇമെയില്‍ സന്ദേശം. ഇപ്പോള്‍ സ്ഥലത്തില്ലെന്നും എത്തിയാലുടൻ താൻ തിരക്കഥ കേള്‍ക്കാമെന്നും മൂന്ന് കോടി 10 ലക്ഷം രൂപ അക്കൗണ്ടില്‍ നിക്ഷേപിക്കുകയോ ചെക്ക് നല്‍കുകയോ ചെയ്യണമെന്ന് മെയില്‍ വിശദീകരിക്കുന്നു.

ദയവ് ചെയ്‍ത് ഇത്തരം വ്യാജൻമാരെ സൂക്ഷിക്കുകയെന്ന് രാജ്‍കുമാര്‍ റാവു മുന്നറിയിപ്പ് നല്‍കുന്നു.