Thursday 15 November 2018 10:52 AM IST : By സ്വന്തം ലേഖകൻ

പകല്‍ ഹോസ്റ്റല്‍ വാര്‍ഡനും രാത്രി അധോലോക നേതാവും ? പേട്ട പൊങ്കലിന്

petta-new

സൂപ്പർസ്റ്റാർ രജനീകാന്തിന്റെ ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് പേട്ട. താരചക്രവർത്തിയെ നായകനാക്കി കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന പേട്ട ഒരു ആക്ഷന്‍ ചിത്രമാണ്. പൊങ്കലിന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ മനോഹരമായ സ്പെഷ്യല്‍ പോസ്റ്റര്‍ പുറത്തുവന്നു. സിമ്രാനും രജനീകാന്തുമാണ് പ്രണയം തുടിക്കുന്ന പോസ്റ്ററിലുള്ളത്.

സണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ കലാനിധി മാരന്‍ നിര്‍മ്മിക്കുന്ന പേട്ടയിൽ വിജയ് സേതുപതി, സിമ്രാന്‍, തൃഷ, ശശികുമാര്‍, ബോബി സിംഹ എന്നിവര്‍ക്കൊപ്പം ബോളിവുഡില്‍ നിന്ന് നവാസുദ്ദീന്‍ സിദ്ദിഖിയും വേഷമിടുന്നു.

ഇരട്ട പ്രതിച്ഛായയുള്ള കഥാപാത്രമാണ് ചിത്രത്തില്‍ രജനിയുടേതെന്നാണ് റിപ്പോര്‍ട്ടുകള്‍. പകല്‍ ഒരു ഹോസ്റ്റല്‍ വാര്‍ഡനും രാത്രി അധോലോക നേതാവുമാണ് രജനിയുടെ കഥാപാത്രമെന്നും കേള്‍ക്കുന്നു.

2.0 ആണ് രജനീകാന്തിന്റെ റിലീസിനൊരുങ്ങുന്ന മറ്റൊരു ചിത്രം.