Friday 22 February 2019 11:41 AM IST : By സ്വന്തം ലേഖകൻ

രജനി വീണ്ടും പൊലീസ്! മുരുഗദോസ് ചിത്രത്തിൽ ‘ഡബിൾ സൂപ്പർസ്റ്റാർ’

rajani-new

രജനീകാന്തും സൂപ്പർഹിറ്റുകളുടെ സംവിധായകൻ എ.ആർ മുരുഗദോസും ഒന്നിക്കുന്ന ചിത്രത്തിനായി വൻ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. പക്കാ മാസ് മസാല എന്റർടെയ്നറായാണ് ചിത്രം ഒരുക്കുകയെന്ന് സംവിധായകൻ മുൻപേ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ, പുറത്തു വരുന്ന വാർത്തകളനുസരിച്ച് ചിത്രത്തിൽ രജനി ഡബിൾ റോളിലാണത്രേ എത്തുക.

ഒരു പൊലീസ് ഉദ്യോഗസ്ഥനായും സാമൂഹ്യപ്രവര്‍ത്തകനായുമാകും സൂപ്പർസ്റ്റാറിന്റെ ഇരട്ട വേഷം. നയൻതാരയാണ് ചിത്രത്തിലെ നായിക. സന്തോഷ് ശിവനാണ് ഛായാഗ്രാഹകൻ. അനിരുദ്ധ് രവിചന്ദർ സംഗീതമൊരുക്കും.

നീണ്ട ഇടവേളയ്ക്കു ശേഷമാണ് രജനി പൊലീസ് വേഷത്തിൽ പ്രത്യക്ഷപ്പെടുന്നതെന്നതാണ് ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ്.

രജനി നായകനായ പേട്ടയും മുരുഗദോസ് സംവിധാനം ചെയ്ത സർക്കാരും സമീപകാലത്ത് തമിഴിലെ വലിയ വിജയങ്ങളായിരുന്നു.