Wednesday 26 June 2019 06:55 PM IST : By സ്വന്തം ലേഖകൻ

‘ഇതു താൻടാ സ്റ്റൈൽ’! രജനിയെ അനുകരിച്ച് പേരക്കുട്ടി: ചിത്രം പങ്കുവച്ച് സൗന്ദര്യ

rajani-style

രജനികാന്തിനെ അനുകരിച്ച് താരത്തിന്റെ പേരക്കുട്ടി വേദ്. സ്റ്റൈല്‍ മന്നനായ അപ്പൂപ്പനെ അനുകരിച്ച് നില്‍ക്കുന്ന വേദിന്റെ ചിത്രം സൗന്ദര്യ രജനികാന്താണ് പങ്കുവച്ചിരിക്കുന്നത്.

രജനിയുടെ ഇളയ മകൾ സൗന്ദര്യയുടെ മകനാണ് വേദ്. സൗന്ദര്യയുടെ പുനർവിവാഹം അടുത്തിടെ വാർത്തയായിരുന്നു.

താരത്തിന്റെ ആരാധകർ ഇതിനോടകം ചിത്രം ആഘോഷമാക്കിക്കഴിഞ്ഞു.

രജനീകാന്ത്- എ.ആര്‍ മുരുഗദോസ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ദര്‍ബാര്‍ ചിത്രീകരണം പുരോഗമിക്കുകയാണ്. നയൻതാരയാണ് ഈ ബിഗ് ബജറ്റ് ചിത്രത്തിൽ രജനിയുടെ നായിക.