Thursday 15 November 2018 10:36 AM IST : By സ്വന്തം ലേഖകൻ

‘എനിക്കു വയ്യ, ശരീരം വേദനിക്കുന്നു’; ഇടി ചോദിച്ചു വാങ്ങിയ രാഖി സാവന്തിന്റെ ഇപ്പോഴത്തെ അവസ്ഥ: വിഡിയോ

r-1

വനിത ഗുസ്തി താരത്തോട് രാഖി സാവന്ത് ഇടി ചോദിച്ചു വാങ്ങുന്നതിന്റെയും ഇടി വാങ്ങി വീണ രാഖിയെ രണ്ടു പേർ താങ്ങിയെടുത്ത് കൊണ്ടു പോകുന്നതിന്റെയും വിഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു. എന്നാൽ രാഖിക്കു കിട്ടിയ ഇടി നിസ്സാരമല്ല എന്നു വേണം കരുതാൻ.

താന്‍ അവശയാണെന്നും ശരീരം വേദനിക്കുകയാണെന്നും കഴിഞ്ഞ ദിവസം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ രാഖി പറയുന്നു. ചികിത്സിക്കാനെത്തിയ ഡോക്ടറോട് തന്റെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് സംസാരിക്കുന്ന ദൃശ്യങ്ങളാണ് താരം പങ്കു വച്ചിരിക്കുന്നത്.

r-2

ഹരിയാനയിലെ പഞ്ചകുലയില്‍ നടന്ന മത്സരത്തിനിടെ രാഖി വനിത താരത്തെ വെല്ലുവിളിക്കുകയും ശേഷം ഇടി വാങ്ങി വീഴുകയുമായിരുന്നു. വയറിനും നടുവിനുമാണ് പരുക്ക്. പരുക്കുകള്‍ സാരമുള്ളതല്ലെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.