Monday 02 December 2019 08:38 AM IST : By സ്വന്തം ലേഖകൻ

‘ചവറ് കൂനയിൽ നിന്നു വരെ അമ്മ ഭക്ഷണം എടുത്തു തന്നിരുന്നു’! ദുരിതം നിറഞ്ഞ കുട്ടിക്കാലത്തെക്കുറിച്ച് തുറന്നു പറഞ്ഞ് രാഖി

rakhi-new

ബോളിവുഡിലെ വിവാദ നായികയാണ് ഗ്ലാമർതാരം രാഖി സാവന്ത്. അടുത്തിടെ വിവാഹത്തിന്റെ പേരിൽ രാഖി സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു നിന്നിരുന്നു. ഇപ്പോഴിതാ തന്റെ ദുരിതം നിറഞ്ഞ കുട്ടിക്കാലത്തെക്കുറിച്ച് താരം തുറന്നു പറഞ്ഞതാണ് വൈറൽ.

വിശപ്പടക്കാന്‍ ഒരു നേരത്തെ ഭക്ഷണം പോലും കിട്ടാതിരുന്ന കുട്ടിക്കാലം ആയിരുന്നു. അമ്മ ആശുപത്രി ജീവനക്കാരിയായിരുന്നു. മറ്റുള്ളവര്‍ ഉപേക്ഷിക്കുന്ന ഭക്ഷണം പോലും കഴിച്ചിട്ടുണ്ട്. ചവറ്റുകൊട്ടയില്‍ നിന്നുവരെ ഭക്ഷണം ശേഖരിച്ച് അമ്മ വീട്ടില്‍ കൊണ്ടുവന്ന് തരുമായിരുന്നു എന്ന് രാഖി പറയുന്നു.

സിനിമയിൽ അവസരം തേടിയ കാലത്തെ ദുരനുഭവങ്ങളെക്കുറിച്ചും താരം മനസ്സ് തുറന്നു.

ആദ്യകാലത്ത് ഓഡിഷന് ചെല്ലുമ്പോള്‍ അവര്‍ എനിക്ക് പിന്നിലെ കതക് വലിച്ചടക്കും. പിന്നെ എങ്ങനെയെങ്കിലും കഷ്ടപ്പെട്ടായിരിക്കും അവിടെ നിന്ന് രക്ഷപ്പെടുക എന്നും രാഖി തുറന്നടിച്ചു.