Wednesday 21 April 2021 09:17 AM IST : By സ്വന്തം ലേഖകൻ

മരിച്ചു പോവുമെന്ന് കരുതി, ദൈവം സൽമാനെ മാലാഖയുടെ രൂപത്തിൽ തങ്ങൾക്കരികിലേക്ക് അയച്ചു! നന്ദി പറഞ്ഞ് നടി രാഖി സാവന്ത്

salman

അമ്മയുടെ കാൻസർ ചികിത്സയ്ക്ക് സഹായങ്ങൾ നൽകി, ശസ്ത്രക്രിയ സ്പോൺസർ ചെയ്ത സൽമാൻ ഖാന് നന്ദി പറഞ്ഞ് നടി രാഖി സാവന്ത്.

രാഖിയും അമ്മ ജയ സാവന്തും സൽമാനോട് നന്ദി പറയുന്ന വിഡിയോ രാഖി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു.

ചികിത്സ ലഭിക്കാതെ മരിച്ചുപോവുമെന്ന് താൻ കരുതിയെന്നും എന്നാൽ തങ്ങളുടെ പ്രാർത്ഥന കേട്ട ദൈവം സൽമാൻ ഖാനെ മാലാഖയുടെ രൂപത്തിൽ തങ്ങൾക്കരികിലേക്ക് അയച്ചെന്നും ജയ സാവന്ത്.

‘ലോകത്തിലെ ഏറ്റവും നല്ല ഡോക്ടറെ തന്നെ നിങ്ങൾ ഞങ്ങൾക്കു തന്നു. എല്ലാ വീടുകളിലും നിങ്ങളെയും സോഹൈൽ ഖാനെയും പോലുള്ള മക്കളുണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ പ്രാർത്ഥിക്കുകയാണ്’. – രാഖി പറഞ്ഞു.