Friday 12 July 2019 02:16 PM IST : By സ്വന്തം ലേഖകൻ

‘രാമായണക്കാറ്റേ...’ വീണ്ടും, ചുവട് വയ്ക്കാൻ നീരജും പ്രിയയും! ‘അഭിമന്യു’വിലെ പാട്ടിന് ‘ക’യിൽ റീ മിക്സ്

priya-new

മലയാളിയെ ഇപ്പോഴും രസിപ്പിക്കുന്ന അടിപൊളിപ്പാട്ടാണ് ‘രാമായണക്കാറ്റേ....’. പ്രിയദർശൻ സംവിധാനം ചെയ്ത ‘അഭിമന്യു’വിൽ മോഹൻലാൽ തകർത്താടിയ ഈ ഗാനരംഗം കാലമെത്ര കഴിഞ്ഞാലും ആസ്വാദകരെ ആനന്ദിപ്പിക്കുന്നതാണ്.

ഇപ്പോഴിതാ ഈ ക്ലാസിക് ഹിറ്റിന്റെ റീ മിക്സ് ഒരുങ്ങുന്നു. നീരജ് മാധവ് നായകനാകുന്ന ‘ക’ എന്ന ചിത്രത്തിലാണ് ‘രാമായണക്കാറ്റേ....’ വീണ്ടും പ്രേക്ഷകരെ തേടിയെത്തുകയത്രേ. നീരജ് മാധവും യുവനായിക പ്രിയ വാര്യരുമാണ് പാട്ടുരംഗത്തിൽ പ്രത്യക്ഷപ്പെടുന്നത്.

ചിത്രത്തിൽ, ഈ ഗാനരംഗത്തിൽ മാത്രമാണ് പ്രിയ വാര്യർ ഉള്ളത്. ജേക്സ് ബിജോയ് ആണ് പാട്ട് ചിത്രത്തിനു വേണ്ടി പുതുക്കിയെടുക്കുന്നത്. സതീഷാണ് കൊറിയോഗ്രഫർ.