Tuesday 14 August 2018 02:04 PM IST : By സ്വന്തം ലേഖകൻ

സീമന്ത നാളിൽ നൃത്തം ചെയ്ത് രംഭ–ചിത്രങ്ങൾ കാണാം

rambha-

ഒട്ടുമിക്ക നടിമാരെയും പോലെ വിവാഹത്തോടെ ഒതുങ്ങിക്കൂടാനെന്നും രംഭയെ കിട്ടില്ല. സിനിമയിൽ നിന്ന് താത്കാലിക അവധിയെടുക്കുമ്പോഴും ആരാധകരുമായി സംവദിക്കാന്‍ സമയം കണ്ടെത്താറുണ്ട് തെന്നിന്ത്യയുടെ ഈ സൂപ്പർ ഹീറോയിൻ. സിനിമയ്ക്ക് അവധി നൽകിയതിന് ശേഷം ഭർത്താവ് ഇന്ദ്രകുമാർ മക്കളായ ലാൻയാ, സാഷാ എന്നിവരാണ് രംഭയുടെ ലോകം.

കുടുംബത്തിലേക്ക് പുതിയൊരു അതിഥിയെ വരവേൽക്കാനൊരുങ്ങുകയാണ് പ്രേക്ഷകരുടെ പ്രിയനായിക. സന്തോഷവാർത്ത രംഭ നേരത്തെ തന്നെ സമൂഹ മാധ്യമങ്ങൾ വഴി പങ്കുവച്ചിരുന്നു.

ഇപ്പോഴിതാ തന്റെ സീമന്തത്തിന്റെ ചിത്രങ്ങൾ ആരാധകർക്കായി പങ്കുവച്ചിരിക്കുകയാണ് താരം. കുടുംബാംഗങ്ങളും സുഹൃത്തുക്കളും പങ്കെടുത്ത സീമന്തച്ചടങ്ങിന്റെ സുന്ദര ചിത്രങ്ങൾ താരം തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ആരാധകർക്കായി പങ്കുവച്ചത്. ഭർത്താവിനും രണ്ടുപെൺമക്കൾക്കുമൊപ്പം സന്തോഷ നിമിഷങ്ങൾക്കു നടുവിൽ നിൽക്കുകയാണ് രംഭ. കോറിയോഗ്രാഫർ കലാ മാസ്റ്റർക്കൊപ്പം നൃത്തം ചെയ്യുന്ന രംഭയെയും ചിത്രങ്ങളിൽ കാണാം. എന്തായാലും മൂന്നാമത്തെ കൺമണിക്കായി തയ്യാറെടുക്കുന്ന രംഭയെ ആശംസകൾ കൊണ്ട് മൂടുകയാണ് ആരാധകർ.

ചിത്രങ്ങൾ കാണാം;