Thursday 08 November 2018 03:13 PM IST : By സ്വന്തം ലേഖകൻ

പുതിയ അതിഥിയോടൊപ്പം രംഭയും കുടുംബവും; മകനൊപ്പമുള്ള ചിത്രം പങ്കു വച്ച് താരം

rambha-new

ഒരു കാലത്ത് തെന്നിന്ത്യൻ സിനിമയിലെ താര സാന്നിധ്യമായിരുന്നു രംഭ. വിവാഹത്തോടെ സിനിമ വിട്ട രംഭ ഇപ്പോൾ ഭർത്താവ് ഇന്ദ്രന്‍ പദ്മനാഭനും ലാന്യ, സാഷ എന്നീ പെൺമക്കൾക്കും ഒപ്പം കാനഡയിൽ ജീവിക്കുകയാണ്. അടുത്തിടെ രംഭ–ഇന്ദ്രന്‍ ദമ്പതികൾക്ക് ഒരു ആൺകുഞ്ഞ് പിറന്നു. ടൊറൊന്റോയിലെ മൗണ്ട് സിനായി ഹോസ്പിറ്റലിലായിരുന്നു കുഞ്ഞിന്റെ ജനനം. ഇപ്പോൾ വീട്ടിലെ പുതിയ അതിഥിയോടൊപ്പം രംഭയും, ഭർത്താവും, മക്കളും ചേർന്നുള്ള ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പ്രസവാനന്തരം ആശുപത്രിയിൽ നിന്ന് പകർത്തിയ ചിത്രമാണിതെന്നാണ് സൂചന.

ഗര്‍ഭകാലം ആഘോഷമാക്കി സീമന്ത ചടങ്ങില്‍ നൃത്തം ചെയ്യുന്ന രംഭയുടെ ചിത്രങ്ങള്‍ അടുത്തിടെ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ബിസിനസ്സുകാരനും ഭർത്താവുമായ ഇന്ദ്രന്‍ പദ്മനാഭനൊപ്പമുള്ള ഗർഭകാല ഫോട്ടോകളും ഏറെ ശ്രദ്ധ നേടിയിരുന്നു.

2010 ലായിരുന്നു ബിസിനസ്സുകാരനായ ഇന്ദ്രന്‍ പദ്മനാഭനുമായുള്ള രംഭയുടെ വിവാഹം.