‘ഗെയിം ചേഞ്ചര്‍’ റിലീസിനൊടനുബന്ധിച്ച് ആന്ധ്രാപ്രദേശിലെ വിജയവാഡയില്‍ രാംചരണിന്റെ കൂറ്റൻ കട്ടൗട്ട് സ്ഥാപിച്ച് ആരാധകർ. ഇന്ത്യയില്‍ തന്നെ ഏറ്റവും വലിയ കട്ടൗട്ട് ആണിതെന്നാണ് റിപ്പോര്‍ട്ട്. 256 അടി ഉയരമുള്ള, ലുങ്കിയും ടി-ഷർട്ടും ധരിച്ച രാംചരണിന്റെ ക്യാരക്ടർ ലുക്കിലുള്ള ചിത്രമാണ് കട്ടൗട്ടില്‍.
രാംചരണിനെ നായകനാക്കി ശങ്കര്‍ സഗവിധാനം ചെയ്യുന്ന പൊളിറ്റിക്കല്‍ ആക്ഷന്‍ ചിത്രമാണ് ഗെയിം ചേഞ്ചര്‍. ജനുവരി പത്തിനാണ് റിലീസ്.
ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിന്റെയും സീ സ്റ്റുഡിയോസിന്റെയും ബാനറുകളിൽ ദിൽ രാജുവും സിരിഷും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. കിയാര അദ്വാനി, എസ്. ജെ. സൂര്യ, സമുദ്രക്കനി, അഞ്ജലി, നവീൻ ചന്ദ്ര, സുനിൽ, ശ്രീകാന്ത്, ജയറാം എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. രാം ചരൺ ഇരട്ട വേഷത്തിൽ എത്തുന്ന ചിത്രം, വമ്പൻ ആക്ഷൻ രംഗങ്ങളും അമ്പരപ്പിക്കുന്ന ദൃശ്യങ്ങളും കൊണ്ട് സമൃദ്ധമാണെന്നാണ് സൂചന.