Wednesday 16 September 2020 09:48 AM IST : By സ്വന്തം ലേഖകൻ

മനോഹരമായ 50 വർഷങ്ങൾ! പിറന്നാൾ ആഘോഷിച്ച് രമ്യ കൃഷ്ണൻ: ആശംസകളുമായി ആരാധകർ

ramya

തന്റെ അമ്പതാം പിറന്നാൾ ആഘോഷത്തിന്റെ ചിത്രം പങ്കുവച്ച് തെന്നിന്ത്യയുടെ പ്രിയതാരം രമ്യ കൃഷ്ണൻ.

കുടുംബത്തോടൊപ്പമായിരുന്നു താരത്തിന്റെ പിറന്നാൾ ആഘോഷം. കേക്ക് മുറിക്കുന്ന ചിത്രം പങ്കുവച്ച്, മനോഹരമായ 50 വർഷത്തെ കുറിച്ച് താരം സോഷ്യൽ മീഡിയയിൽ കുറിച്ചു.

തങ്ങളുടെ പ്രിയതാരത്തിന്റെ 50–ാം പിറന്നാൾ ആരാധകരും ആഘോഷമാക്കുകയാണ്. താരത്തിന്റെ മികച്ച കഥാപാത്രങ്ങളുടെ വിഡിയോ മാഷപ്പ് പങ്കുവച്ചാണ് സോഷ്യൽ മീഡിയയിൽ അവർ ആശംസ നേർന്നിരിക്കുന്നത്.

തെന്നിന്ത്യൻ സിനിമ ലോകത്ത് നിറയെ ആരാധകരുള്ള താരമാണ് രമ്യ കൃഷ്ണൻ. പടയപ്പയിലെ നീലാബരിയും ബാഹുബലിയിലെ രാജമാത ശിവകാമി ദേവിയുമെല്ലാം രമ്യകൃഷ്ണൻ എന്ന നടിയുടെ പ്രതിഭയാണ് പ്രേക്ഷകരുടെ മുന്നിൽ എത്തിച്ചത്.