Saturday 19 October 2019 10:42 AM IST : By സ്വന്തം ലേഖകൻ

15 വർഷത്തെ ഇടവേള അവസാനിച്ചു! രമ്യ കൃഷ്ണനും ഭർത്താവും വീണ്ടും ഒന്നിക്കുന്നു

ramya-new

തെന്നിന്ത്യയുടെ പ്രിയതാരം രമ്യ കൃഷ്ണനും ഭര്‍ത്താവും പ്രശസ്ത സംവിധായകനുമായ കൃഷ്ണ വംശിയും പതിനഞ്ച് വര്‍ഷത്തെ ഇടവേള അവസാനിപ്പിച്ച് ഒരു സിനിമയിൽ വീണ്ടും ഒന്നിക്കുന്നു. പ്രകാശ് രാജ് കേന്ദ്രകഥാപാത്രമായി എത്തുന്ന ‘വന്ദേമാതരം’ എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. 2020-ല്‍ ചിത്രം പുറത്തിറങ്ങും.

1998– ല്‍, ‘ചന്ദ്രലേഖ’ എന്ന ചിത്രത്തിലാണ് രമ്യ കൃഷ്ണനും കൃഷ്ണ വംശിയും ആദ്യം ഒന്നിച്ചതും പ്രണയത്തിലായതും. 2003-ല്‍ ഇവര്‍ വിവാഹിതരായി. 2004-ല്‍ പുറത്തിറങ്ങിയ ‘ശ്രീ ആഞ്ജനേയം’ എന്ന ചിത്രത്തിനു ശേഷം ഇരുവരും ഒന്നിച്ച ഒരു ചിത്രം വന്നില്ല. നിർമാതാവ് കൂടിയാണ് കൃഷ്ണ വംശി.

ബാഹുബലി1,2, സൂപ്പര്‍ ഡീലക്സ് തുടങ്ങിയ ചിത്രങ്ങളിലൂടെ തെന്നിന്ത്യയില്‍ തിളങ്ങി നില്‍ക്കുകയാണ് രമ്യ ഇപ്പോൾ.