Friday 24 July 2020 09:41 AM IST : By സ്വന്തം ലേഖകൻ

വളക്കാപ്പിന്റെ ചിത്രങ്ങൾ പങ്കുവച്ച് രമ്യ കൃഷ്ണൻ! ഓർമകളിലേക്കു തിരിക നടന്ന് താരം

ramya

തന്റെ വളക്കാപ്പിന്റെ ഓർമ്മച്ചിത്രങ്ങൾ പങ്കുവച്ച് നടി രമ്യ കൃഷ്ണൻ. വളകാപ്പിന്റെ ഫോട്ടോകള്‍ എന്ന കുറിപ്പോടെ രമ്യ പോസ്റ്റ് ചെയ്ത ചിത്രങ്ങൾക്ക് അമ്മയ്ക്കാണ് താരം നന്ദി പറയുന്നത്. ഒരു ഫോട്ടോയില്‍ രമ്യാ കൃഷ്‍ണന്റെ അമ്മയെയും കാണാം. മറ്റൊരു ഫോട്ടോയില്‍ രണ്ട് സ്‍ത്രീകളും രമ്യ കൃഷ്‍ണന് ഒപ്പമുണ്ട്. പെരിയമ്മമാരായ അവര്‍ ഇപ്പോള്‍ ജീവിച്ചിരിപ്പില്ല എന്നും രമ്യ കുറിച്ചിരിക്കുന്നു.

തെലുങ്ക് സംവിധായകൻ കൃഷ്‍ണ വംശിയാണ് രമ്യ കൃഷ്‍ണന്റെ ഭര്‍ത്താവ്. ഇവര്‍ക്ക് ഒരു മകനുണ്ട്.