Thursday 06 August 2020 02:53 PM IST : By സ്വന്തം ലേഖകൻ

വിവാഹത്തിന് വധുവിന്റെ വീടൊരുങ്ങി, ചടങ്ങിന് 30 പേര്‍ മാത്രം! റാണ ദഗുബാട്ടി–മിഹീക ബജാജ് വിവാഹം എട്ടിന്

rana

തെലുങ്ക് നടൻ റാണ ദഗുബാട്ടിയും മിഹീക ബജാജും തമ്മിലുള്ള വിവാഹത്തിന്റെ വിശേഷങ്ങളാണ് ഇപ്പോൾ ആരാധകർ കാത്തിരിക്കുന്നത്. വിവാഹത്തിന്റെ മുന്നോടിയായുള്ള ചടങ്ങുകൾക്ക് തുടക്കമായി. മിഹീകയുടെ ഹൽദി ചടങ്ങിന്റെ ചിത്രങ്ങളും ഹൈദരാബാദിലെ വധുവിന്റെ അലങ്കരിച്ച വീടിന്റെ ചിത്രങ്ങളും ഇതിനോടകം വൈറൽ ആണ്.

ഓഗസ്റ്റ് എട്ടിന് ഹൈദരാബാദിൽ വച്ചാണ് വിവാഹം. മുപ്പതിൽ താഴെ അതിഥികൾ മാത്രമാണ് ചടങ്ങുകളിൽ പങ്കെടുക്കുക. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ചടങ്ങ്.

ബിസിനസുകാരായ സുരേഷ് ബജാജിന്റെയും ബണ്ടി ബജാജിന്റെയും മകളാണ് മിഹീക. ഇന്റീരിയർ ഡിസൈനിങ്ങിൽ ബിരുദമെടുത്ത മിഹീക ഉപരിപഠനം നടത്തിയത് ചെൽസ് യൂണിവേഴ്സിറ്റിയിലാണ്. ഡ്യൂ ഡ്രോപ്പ് സ്റ്റുഡിയോസ് എന്ന പേരിൽ ഒരു സ്ഥാപനവും നടത്തുന്നുണ്ട്.