Saturday 13 April 2019 04:01 PM IST : By സ്വന്തം ലേഖകൻ

നസ്രിയയുടെ പാട്ടിന് തകർപ്പൻ ചുവടുകളുമായി സണ്ണി വെയ്ന്റെ ഭാര്യ! വിഡിയോ വൈറൽ

sunny-new

കഴിഞ്ഞ ബുധനാഴ്ചയാണ് മലയാളത്തിന്റെ യുവതാരം സണ്ണി വെയ്ൻ രഞ്ജിനിയെ ജീവിത സഖിയാക്കിയത്. ഗുരുവായൂരില്‍ വച്ചായിരുന്നു സണ്ണിയുടെയും ബാല്യകാല സുഹൃത്തു കൂടിയായ രഞ്ജിനിയുടെയും വിവാഹം.

രഞ്ജിനി മികച്ച നർത്തകി കൂടിയാണ്. മിനി സ്ക്രീനില്‍ നൃത്ത റിയാലിറ്റി ഷോയിലെ മത്സരാര്‍ത്ഥിയായി തിളങ്ങിയ രഞ്ജിനി ഒരു നൃത്തവിദ്യാലയവും നടത്തുന്നുണ്ട്.

രഞ്ജിനിയും രണ്ട് സുഹൃത്തുക്കളുമൊത്ത് നൃത്തം ചെയ്യുന്ന ഒരു വിഡിയോയാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറല്‍. വരത്തനിലെ, നസ്രിയ ആലപിച്ച ഗാനത്തിനാണ് രഞ്ജിനിയും സുഹൃത്തുക്കളും ചുവടുവച്ചിരിക്കുന്നത്.