Tuesday 19 November 2019 05:19 PM IST : By സ്വന്തം ലേഖകൻ

‘നണ്ണിന്റെ അടുത്ത പാർട്ടിൽ അഭിനയിക്കാൻ തയാറായി നിൽക്കുകയാണോ’! രാണുവിനെതിരെ സൈബർ ആക്രമണം

ranu

തെരുവുഗായികയിൽ നിന്ന് കണ്ണടച്ചു തുറക്കുന്ന വേഗത്തിലാണ് രാണു മൊണ്ടാൽ താരപദവിയിലേക്കുയർന്നത്. ഇപ്പോള്‍ ആളാകെ മാറി. പുത്തൻ ലുക്കിലുള്ള രാണുവിനെ കണ്ടാൽ തിരിച്ചറിയുക പ്രയാസം. എന്നാൽ രാണുവിന്റെ മേക്ക് ഓവർ ചിത്രങ്ങൾ വൈറലായതോടെ കടുത്ത സൈബർ ആക്രമണത്തിനാണ് അവർ ഇരയായിരിക്കുന്നത്.

രാണുവിന്റെ ചിത്രം പ്രേത കഥാപാത്രവുമായി ഉപമിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. ഹോളിവുഡ് ഹൊറർ ചിത്രം ദി നണ്ണുമായി ഉപമിച്ചുള്ള ട്രോളുകളാണ് കൂടുതൽ.

പ്രേത സിനിമയായ നണ്ണിന്റെ അടുത്ത പാർട്ടിൽ അഭിനയിക്കാൻ തയാറായി നിൽക്കുകയാണോ എന്ന തരത്തിലും അധിക്ഷേപങ്ങൾ ശക്തം.

അതേസമയം രാണുവിനെ പിന്തുണച്ചും ആളുകൾ രംഗത്തെത്തിയിട്ടുണ്ട്. സോഷ്യല്‍മീഡിയ ഒരു വ്യക്തിയെ വളര്‍ത്തുന്നതും തളര്‍ത്തുന്നതുമിങ്ങനെയാണ്. രാണുവിനോട് അസൂയ തോന്നിയ ചിലരാണ് ഇതിനു പിന്നിൽ എന്നിങ്ങനെയുള്ള കുറിപ്പുകളും വൈറലാണ്.