Thursday 23 May 2019 02:41 PM IST : By സ്വന്തം ലേഖകൻ

ഇതാണ് കുട്ടി ദീപിക! ചിത്രം പങ്കുവച്ച് രൺവീർ

deepika

ഇളം പച്ച ഗൗണും ബേബി പിങ്ക് ഹെഡ് ബാൻഡുമണിഞ്ഞ് 72-ാമത് കാന്‍ ചലച്ചിത്രമേളയുടെ റെഡ് കാർപ്പെറ്റിൽ ബോളിവുഡ് താരം ദീപിക പദുകോണ്‍ വലിയ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ അതേ വേഷമണിഞ്ഞ, ചിരിക്കുന്ന ഒരു കുഞ്ഞു പെൺകുട്ടിയുടെ ചിത്രം കൂടി ദീപികയുടെ ഭർത്താവ് രൺവീർ സിങ്ങ് സോഷ്യൽ മീഡിയയിൽ പങ്കു വച്ചിരിക്കുന്നു. കുട്ടിയുടെ മുഖത്തിന് ദീപികയുടെ മുഖത്തോട് നല്ല സാമ്യം. എന്നാൽ ഇത് രൺവീറിന്റെ ഒരു എഡിറ്റിങ് കുസൃതിയാണെന്ന് അപ്പോൾ തന്നെ ആരാധകർക്ക് പിടികിട്ടി. ദീപികയുടെ ലുക്കിനെ ബേബി ഫെയ്സ് ഫിൽറ്റർ ഉപയോഗിച്ച് കുട്ടിയാക്കി മാറ്റിയാണ് രൺവീറിന്റെ കുസൃതി. സ്നാപ്പ് ചാറ്റിലെ ബേബി ഫെയ്സ് ഫിൽറ്റർ ഉപയോഗിച്ചാണ് വലിയ ദീപികയെ രൺവീർ കുഞ്ഞാക്കി മാറ്റിയത്.

എന്തായാലും ചിത്രം ഇതിനോടകം സോഷ്യൽ മീഡിയ ഇരു കയ്യും നീട്ടി ഏറ്റെടുത്തുകഴിഞ്ഞു.