Friday 15 March 2019 04:40 PM IST : By സ്വന്തം ലേഖകൻ

‘എനിക്ക് 12 വയസ്സുള്ളപ്പോള്‍ ഓര്‍മയായ അച്ഛൻ നിങ്ങൾക്കെങ്ങനെ നമ്പര്‍ തരും’ ? യുവാവിന്റെ ‘നമ്പർ’ പൊളിച്ച് നടി രശ്മി ഗൗതം

rashmi-new

തന്റെ ഫോൺ നമ്പർ ലഭിക്കാൻ കള്ളക്കഥയുണ്ടാക്കിയ യുവാവിന് തക്ക മറുപടിയുമായി നടി രശ്മി ഗൗതം. പിആര്‍ കമ്പനിയുടെ സെലിബ്രിറ്റി മാനേജര്‍ എന്ന രീതിയില്‍ നടിയുടെ ഫോണ്‍ നമ്പര്‍ സംഘടിപ്പിക്കാന്‍ ശ്രമിച്ച യുവാവിനാണ് പണി പാളിയത്.

പരസ്യ ചിത്രത്തിന്റെ ഷൂട്ടുമായി ബന്ധപ്പെട്ട് നടിയുമായി സംസാരിക്കണമെന്നും നടിയുടെ അച്ഛൻ തന്ന മൊബൈൽ നമ്പർ നഷ്ടപ്പെട്ടു പോയെന്നുമായിരുന്നു യുവാവിന്റെ സന്ദേശം. നമ്പർ ഒന്ന് ഇൻബോക്സ് ചെയ്യാമോയെന്നും യുവാവ് ചോദിച്ചു.

ഇതിന്, തനിക്ക് 12 വയസ്സുള്ളപ്പോള്‍ അച്ഛന്‍ ഓര്‍മ്മയായെന്നും അങ്ങിനെയൊരു നമ്പര്‍ തരാന്‍ ഒരു വഴിയും കാണുന്നില്ലെന്നുമായിരുന്നു രശ്മിയുടെ മറുപടി. ഇനിയെങ്കിലും പി.ആര്‍ മാനേജ്മെന്റ ് എന്ന രീതിയില്‍ ആളുകളെ പറ്റിക്കുന്നത് നിര്‍ത്തൂ എന്നും രശ്മി ആവശ്യപ്പെട്ടു. സിനിമാമോഹവുമായി എത്തുന്ന പെണ്‍കുട്ടികളെ വശീകരിക്കാനുളള പുതിയ തന്ത്രങ്ങളാണ് ഇതെന്ന് നടി വ്യക്തമാക്കുന്നു.

തനിക്കു തെറ്റുപറ്റിയതാണെന്നും ക്ഷമ ചോദിക്കുന്നതായും ഇയാൾ പിന്നീട് റീ ട്വീറ്റ് ചെയ്തു.