Tuesday 10 September 2024 12:09 PM IST : By സ്വന്തം ലേഖകൻ

ഒരു അപകടമുണ്ടായി, വീട്ടിൽ വിശ്രമത്തിലാണ്: സോഷ്യല്‍ മീഡിയയില്‍ കാണാത്തതിന്റെ കാരണം പറഞ്ഞ് രശ്മിക മന്ദാന

rashmika

കഴിഞ്ഞ മാസം തനിക്ക് ചെറിയൊരു അപകടമുണ്ടായെന്നും ഡോക്ടറുടെ നിർദേശപ്രകാരം വീട്ടിൽ വിശ്രമത്തിലാണെന്നും നടി രശ്മിക മന്ദാന. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ നിന്നും താന്‍ ഇടവേളയെടുത്തത് ഇതിനാലാണെന്നും താരം.

പരിക്കിൽ നിന്ന് മുക്തയാവുന്നതായും സജീവമായി തിരികെയെത്തുന്നുവെന്നും രശ്മിക വ്യക്തമാക്കി. ജീവിതം കണ്ണാടി പോലെ ഏപ്പോൾ വേണമെങ്കിലും പൊട്ടിപ്പോകാം. ചെറുതാണ്. നാളെയുണ്ടാകുമോ എന്ന കാര്യം പോലും ഉറപ്പില്ലെന്നും അതിനാൽ എപ്പോഴും സന്തോഷത്തോടെ ഇരിക്കണമെന്നും താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

അല്ലു അർജുൻ - സുകുമാർ ടീമിന്റെ ‘പുഷ്പ 2’ ലാണ് രശ്മിക ഇപ്പോൾ അഭിനയിക്കുന്നത്.