Tuesday 11 September 2018 12:07 PM IST : By സ്വന്തം ലേഖകൻ

‘ഗീതാ ഗോവിന്ദം’ നായിക രശ്മിക മന്ദാനയുടെ വിവാഹം മുടങ്ങി?

gg

‘ഗീതാ ഗോവിന്ദം’ എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്കും സുപരിചിതയായ നായികയാണ് രശ്മിക മന്ദാന. വിജയ് ദേവേരകൊണ്ടയുടെ നായികയായെത്തിയ താരം മികച്ച പ്രകടനമാണ് ചിത്രത്തിൽ കാഴ്ച്ചവച്ചത്.

ഗീതാഗോവിന്ദം വിജയക്കൊടി പാറിച്ച് മുന്നോട്ട് പോകുന്നതിനിടെ നായിക രശ്മിക മന്ദാനയെക്കുറിച്ച് അത്ര സുഖകരമല്ലാത്ത വാർത്ത പുറത്തു വരികയാണ്. രശ്മികയുടെ നിശ്ചയിച്ചുറപ്പിച്ചിരിക്കുന്ന വിവാഹം മുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍. കന്നടതാരം രക്ഷിത് ഷെട്ടിയുമായാണ് രശ്മികയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഇരുവരും വേര്‍പിരിഞ്ഞുവെന്ന് തെലുങ്ക് മാധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്യുന്നു.

gg-2

കഴിഞ്ഞ വർഷം ജൂണ്‍ 17 നായിരുന്നു രശ്മികയുടെയും രക്ഷിതിന്റെ വിവാഹനിശ്ചയം. ഈ വര്‍ഷം വിവാഹം നടക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് ഇരുവരും വേര്‍പിരിഞ്ഞുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അന്ന് രശ്മിക അതെല്ലാം നിഷേധിച്ച് രംഗത്ത് വരികയും ചെയ്തു. ഇപ്പോഴിതാ രശ്മിക തന്നെ പിന്മാറിയെന്ന വാർത്തകളുടെ ചുവടു പിടിച്ചാണ് ചർച്ചകൾ പുരോഗമിക്കുന്നത്.

gg-1

മാതാപിതാക്കളുടെ അഭിപ്രായം തേടിയ ശേഷമാണ് രശ്മിക തീരുമാനം എടുത്തിരിക്കുന്നത്. അതേസമയം ഗീതാഗോവിന്ദത്തിന്റെ വിജയത്തിനു പിന്നാലെ തമിഴ്, കന്നട, തെലുഗുഭാഷകളില്‍ നിന്ന് രശ്മികയ്ക്ക് ഒരുപാട് അവസരങ്ങള്‍ ലഭിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ വിവാഹജീവിതത്തിൽ നിന്നു മാറി സിനിമയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് രശ്മികയുടെ തീരുമാനമെന്നും അറിയുന്നു.

gg-3