Thursday 19 September 2019 03:39 PM IST : By സ്വന്തം ലേഖകൻ

രവീണ ടണ്ടന്റെ വളർത്തു മകള്‍ അമ്മയായി! 44–ാം വയസ്സിൽ മുത്തശ്ശിയായ സന്തോഷം പങ്കുവച്ച് താരം

raveena-new

മുത്തശ്ശിയായതിന്റെ സന്തോഷത്തിലാണ് ബോളിവുഡിന്റെ മുൻതാര സുന്ദരി രവീണ ടണ്ടൻ. തന്റെ മകള്‍ ഛായ കുഞ്ഞിന് ജന്മം നല്‍കിയെന്നും കുഞ്ഞിതിഥി വീട്ടില്‍ എത്തിയെന്നും രവീണ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചതോടെയാണ് വിശേഷം ആരാധകർ അറിഞ്ഞത്.

രവീണയുടെ ദത്തു പുത്രിയാണ് ഛായ. തന്റെ 21-ാം വയസ്സിലാണ് രവീണ 11 വയസ്സുള്ള ഛായയെ ദത്തെടുത്തത്. പൂജ എന്ന എട്ടുവയസ്സുള്ള പെണ്‍കുട്ടിയെയും രവീണ ഛായക്കൊപ്പം ദത്തെടുത്തിരുന്നു. കുറച്ച് നാളുകള്‍ക്ക് മുന്‍പായിരുന്നു ഛായയുടെ വിവാഹം. 44 കാരിയാണ് രവീണ.

2003 ലാണ് രവീണ വിവാഹിതയായത്. നിര്‍മാതാവായ അനില്‍ തടാനിയാണ് രവീണയുടെ ഭര്‍ത്താവ്. രാഷ, രണ്‍ബീര്‍ വര്‍ധന്‍ എന്നിവരാണ് ഇവരുടെ മക്കള്‍.