Thursday 04 August 2022 09:36 AM IST : By സ്വന്തം ലേഖകൻ

ചിത്രങ്ങൾ തുടരെ പരാജയം: പ്രതിഫലം വാങ്ങാതെ അഭിനയിക്കാമെന്ന് രവി തേജ

ravi-theja

സിനിമകൾ തുടരെ പരാജയപ്പെട്ടതോടെ പുതിയ സിനിമയിൽ പ്രതിഫലം ഇല്ലാതെ അഭിനയിക്കാമെന്ന്, നഷ്ടം വന്ന നിർമാതാക്കൾക്ക് തെലുങ്ക് സൂപ്പർതാരം രവി തേജയുടെ ഓഫർ.

തന്നെ നായകനാക്കി എടുത്ത ചിത്രങ്ങളുടെ എല്ലാ നിർമാതാക്കളുടെയും അടുത്ത ചിത്രത്തിൽ ചില്ലികാശ് വാങ്ങാതെ അഭിനയിക്കുമെന്നാണ് പ്രഖ്യാപനം.

തന്നെ നായകനാക്കി എടുത്ത ചിത്രങ്ങളുടെ എല്ലാ നിർമാതാക്കളുടെയും അടുത്ത ചിത്രത്തിൽ ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ അഭിനയിക്കുമെന്നാണ് താരത്തിന്റെ പ്രഖ്യാപനം.

കുറച്ചുകാലമായി പരാജയം നേരിട്ടുകൊണ്ടിരിക്കുന്ന രവി തേജയുടെ പുതിയ ചിത്രം ‘രാമറാവു ഓൺ ഡ്യൂട്ടി’യും ബോക്സോഫീസിൽ കൂപ്പുകുത്തി. ശരത് മാണ്ഡവ തിരക്കഥയും സംവിധാനവും നിർവഹിച്ച് സുധാകർ ചെറുകുറി നിർമിച്ച ചിത്രമാണ് രാമറാവു ഓൺ ഡ്യൂട്ടി. രവി തേജയുടെ ഈയിടെയിറങ്ങിയ മറ്റു ചിത്രങ്ങളും തുടരെ പരാജയപ്പെട്ടിരുന്നു.