Wednesday 15 May 2019 11:40 AM IST : By സ്വന്തം ലേഖകൻ

ഇത് റിമയല്ല, ലിനി തന്നെ! ക്യാരക്ടർ പോസ്റ്ററിന് കയ്യടിച്ച് സോഷ്യൽ മീഡിയ

rima-new

നിപ്പ ബാധിതരെ ശുശ്രൂഷിച്ച്, ഒടുവിൽ രോഗബാധിതയായി മരണത്തിനു കീഴടങ്ങിയ ലിനി നേഴ്സ് ഇപ്പോഴും നോവുന്ന ഒരു ഓർമ്മയാണ്. ഇപ്പോഴിതാ നിപ്പ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ആഷിഖ് അബു സംവിധാനം ചെയ്യുന്ന ‘വൈറസ്’ എന്ന ചിത്രത്തിൽ ലിനിയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്ന റിമ കല്ലിങ്കലിന്റെ ക്യാരക്ടർ പോസ്റ്റർ റിലീസായിരിക്കുന്നു. പോസ്റ്ററിൽ റിമയുടെ ഗെറ്റപ്പ് ലിനിയുമായി സാമ്യതയുള്ളതാണ്.

ട്രെയിലർ ഇറങ്ങിയതിനു ശേഷം ലിനിയായി റിമയെ കാണാനാകുന്നുണ്ടെന്നും അവളുടേതു പോലെയാണ് രൂപവും ഹെയർസ്റ്റൈലുമൊക്കെയെന്നും ലിനിയുടെ ഭർത്താവ് സജീഷ് പറഞ്ഞിരുന്നു.

മുൻപ് കെ.കെ.ശൈലജ ടീച്ചറായി അഭിനയിക്കുന്ന രേവതിയുടെ ക്യാരക്ടർ പോസ്റ്ററിനും വലിയ സ്വീകാര്യത ലഭിച്ചിരുന്നു.