Saturday 26 November 2022 10:07 AM IST : By സ്വന്തം ലേഖകൻ

രശ്മിക മന്ദാനയെ വിമർശിച്ചത് കൂട്ടുകാരനു വേണ്ടിയോ ? ഋഷഭ് ഷെട്ടിയുടെ പ്രഖ്യാപനം ചർച്ചയാകുമ്പോൾ

rashmika

നടി രശ്മിക മന്ദാനയോടൊപ്പം അഭിനയിക്കാന്‍ താല്‍പര്യമില്ലെന്ന കന്നഡ താരം ഋഷഭ് ഷെട്ടിയുടെ പ്രഖ്യാപനം തെന്നിന്ത്യൻ സിനിമാരംഗത്ത് വലിയ ചർച്ചകൾക്ക് വഴിതുറക്കുകയാണ്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഋഷഭ് ഷെട്ടി ഇതു പറഞ്ഞത്.

രശ്മിക മന്ദാന, സായ് പല്ലവി, സമാന്ത എന്നിവരില്‍ ആര്‍ക്കൊപ്പമാണ് ഇനി അഭിനയിക്കാന്‍ താല്‍പര്യം എന്ന ചോദ്യത്തിന്, നിങ്ങള്‍ പറഞ്ഞതില്‍ ഈ ടൈപ്പ് നടിയെ (കൈ കൊണ്ട് ഇന്‍വര്‍ട്ടഡ് കോമ കാണിക്കുന്നു) എനിക്ക് ഇഷ്ടമല്ലെന്നായിരുന്നു ഋഷഭിന്റെ മറുപടി.

സായ് പല്ലവിയുടെയും സാമന്തയുടെയും അഭിനയം ഇഷ്ടമാണ്. അവര്‍ യഥാര്‍ഥ കലാകാരികളാണ്. നിലവില്‍ ഉള്ളതില്‍ മികച്ച നടിമാര്‍ ഇവരാണെന്നു ഋഷഭ് പറഞ്ഞു.

ഋഷഭ് ഒരുക്കിയ ‘കിരിക്ക് പാര്‍ട്ടി’ എന്ന ചിത്രത്തിലൂടെയായിരുന്നു 2016 ല്‍ രശ്മികയുടെ അരങ്ങേറ്റം. ചിത്രത്തിൽ നായകനായ രക്ഷിത് ഷെട്ടിയുമായി രശ്മിക പ്രണയത്തിലായിരുന്നു. ഇരുവരുടേയും വിവാഹ നിശ്ചയവും കഴിഞ്ഞിരുന്നു. എന്നാല്‍ പിന്നീട് ഇരുവരും പിരിഞ്ഞു. ഈ ഭിന്നത തന്നെയാകും ഋഷഭിന്റെ പ്രതികരണത്തിന്റേയും കാരണമെന്നാണ് കരുതപ്പെടുന്നത്.