Thursday 17 January 2019 06:24 PM IST : By സ്വന്തം ലേഖകൻ

‘ഇവൾ എനിക്കേറ്റവും പ്രിയപ്പെട്ടവൾ’; കാമുകിയെ സോഷ്യൽമീഡിയക്ക് പരിചയപ്പെടുത്തി റിഷഭ് പന്ത്

panth

ഇന്ത്യൻ ക്രിക്കറ്റിലെ സെൻസേഷണല്‍ ഹീറോ ആര് എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ. ഓസ്ട്രേലിയൻ പര്യടനത്തിൽ തകര്‌‍‍പ്പൻ പ്രകടനം പുറത്തെടുക്ക വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനാണ് ഇന്ത്യയുടെ ഭാവി ഭാഗധേയം. വാർത്തകളിലും സോഷ്യൽ മീഡിയകളിലും നിറഞ്ഞു നിൽക്കുന്ന പന്ത് ഇപ്പോഴിതാ ആരാധകർക്കായി തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരാളെ പരിചയപ്പെടുത്തിയിരിക്കുകയാണ്.

ഇൻസ്റ്റഗ്രാമിൽ തന്റെ അടുത്ത സുഹൃത്തും കാമുകിയുമായ പെൺകുട്ടിയുടെ ചിത്രം പങ്കുവച്ചാണ് പന്ത് തന്റെ സന്തോഷത്തിനു പിന്നിലെ കാരണമെന്തെന്ന് വെളിപ്പെടുത്തിയത്. ”നിന്നെ സന്തോഷിപ്പിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്, കാരണം ഞാൻ സന്തോഷമായിരിക്കുന്നതിന് കാരണം നീയാണ്,” ഇതായിരുന്നു ഫൊട്ടോയ്ക്കൊപ്പം പന്ത് കുറിച്ചത്.

ഇഷ നെയ്ഗി എന്ന പെൺകുട്ടിയായിരുന്നു ചിത്രത്തിലുണ്ടായിരുന്നത്. സംരംഭകയും ഇന്റീരിയർ ഡെക്കർ ഡിസൈനറുമാണ് ഇഷ. പന്ത് പങ്കുവച്ച ചിത്രം ഇഷയും തന്റെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. എന്റെ പ്രിയതമനെന്നും എന്റെ ആത്മ സുഹൃത്തെന്നും എന്റെ ജീവിതത്തിലെ പ്രണയമെന്നും പറഞ്ഞാണ് ഇഷ ഫൊട്ടോ ഷെയർ ചെയ്തത്.