ബോളിവുഡ് താരം ഋഷി കപൂര്‍ കാൻസറിന്റെ പിടിയിലാണെന്ന വാർത്ത ഞെട്ടലോടെയാണ് ആരാധകർ കേട്ടത്. ഡൽഹിയിൽ, പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് അദ്ദേഹത്തിന് കാൻസർ സ്ഥിരീകരിച്ചത്. ഉടൻ തന്നെ താരം ചികിത്സയ്ക്കായി ന്യൂയോർക്കിലേക്കു പോയി.
‘‘നരച്ച തലമുടിയുമായി എന്നെ കണ്ടതു മുതല്‍ അഭ്യൂഹങ്ങള്‍ പടര്‍ന്നിരുന്നു. എന്നാല്‍, മുടിയുടെ നിറം സിനിമയ്ക്കു വേണ്ടിയായിരുന്നു. രോഗബാധിതനാണെന്നു കണ്ടെത്തിയ ഉടന്‍ ചികിത്സയ്ക്കു വേണ്ടി പോയി. അപ്പോഴും മുടി വെളുപ്പു തന്നെയായിരുന്നുവെങ്കിലും ആളുകള്‍ പറഞ്ഞത് ഞാന്‍ അവശനിലയിലായണെന്നും ഒരുരാത്രി കൊണ്ട് മുടി വെളുത്തെന്നുമൊക്കെയാണ്. രോഗം പിടിപെട്ട ആദ്യ മാസങ്ങളില്‍ 26 കിലോഗ്രാം വരെ ശരീരഭാരം കുറഞ്ഞു. ഇപ്പോള്‍ മെച്ചപ്പെട്ടു. 8കിലോ കൂടിയിട്ടുണ്ട്. ക്ഷീണിതനായിരിക്കാൻ ഞാന്‍ ആഗ്രഹിക്കുന്നില്ല’’.– ഋഷി കപൂര്‍ ഒരു അഭിമുഖത്തിൽ പറഞ്ഞു.
ഉടന്‍ മുംബൈയിലേക്ക് മടങ്ങുമെന്നും വര്‍ഷത്തിലൊരിക്കല്‍ പരിശോധനയ്ക്കായി എത്തിയാല്‍ മതിയെന്നും ചികിത്സ തുടരുന്ന താരം വ്യക്തമാക്കുന്നു.