Friday 17 July 2020 11:48 AM IST : By സ്വന്തം ലേഖകൻ

ഈ നീക്കം റിയയുടെ നാടകം! സുശാന്തിന്റെ േപരിൽ സഹതാപം പിടിച്ചുപറ്റാനുള്ള അടവ് എന്ന് വിമർശനം

sushanth-sing

ബോളിവുഡ് നടിയും സുശാന്ത് സിങ് രാജ്പുത്തിന്റെ മുൻ കാമുകിയുമായ റിയ ചക്രവർത്തിയെ വിമർശിച്ച് സുശാന്തിന്റെ ആരാധകർ.

സുശാന്ത് സിങ് രാജ്പുത്തിന്റെ ആത്മഹത്യാകേസ് സിബിഐ അന്വേഷിക്കണമെന്ന റിയയുടെ ആവശ്യമാണ് പ്രതിഷേധത്തിന് കാരണം. ഈ നീക്കം നടിയുടെ നാടകമാണെന്നാണ് വിമർശനം.

ആഭ്യന്തര മന്ത്രി അമിത് ഷായെ ടാഗ് ചെയ്ത് സോഷ്യൽ മീഡിയയിൽ ആണ് റിയ സിബിഐ അന്വേഷണം വേണമെന്ന ആവശ്യമുന്നയിച്ചത് ഞാൻ സുശാന്തിന്റെ കാമുകി റിയ, സുശാന്ത് മരിച്ചിട്ട് ഒരു മാസമായി. നീതി ലഭിക്കാൻ സിബിഐ അന്വേഷണത്തിനു മുൻകൈ എടുക്കണം. എന്താണ് ഇങ്ങനെയൊരു സാഹസത്തിനു സുശാന്തിനെ പ്രേരിപ്പിച്ചതെന്നു കണ്ടെത്തുക മാത്രമാണു തന്റെ ഉദ്ദേശ്യം. സർക്കാരിൽ പൂർണവിശ്വാസമുണ്ടെന്നും റിയ കുറിച്ചു.

സുശാന്തിന്റെ കാമുകിയെന്ന് എടുത്തുപറഞ്ഞാണ് നടി ട്വീറ്റ് ചെയ്തിരിക്കുന്നത്. അതും ആരാധകരെ ചൊടിപ്പിക്കുന്നു. നേരത്തെ പൊലീസിനു മൊഴി കൊടുക്കുന്നതിനിടെ സുശാന്തുമായുള്ള പ്രണയബന്ധം നടി നിഷേധിച്ചെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. സുശാന്തിന്റെ േപരിൽ സഹതാപം പിടിച്ചുപറ്റാനുള്ള അടവാണ് ഇപ്പോൾ നടി കാണിക്കുന്നതെന്നും താരത്തിന്റെ ആരാധകർ പറയുന്നു.