Saturday 25 January 2020 06:05 PM IST : By സ്വന്തം ലേഖകൻ

‘ജോസഫ്’ ആയി ആർ.കെ സുരേഷ്! ശരീരഭാരം 22 കിലോ കൂട്ടി: വൻ മേക്കോവർ ലോഡിങ്

suresh

ജോജു ജോർജിനെ നായകനാക്കി എം. പത്മകുമാർ സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രം ജോസഫ് തമിഴിൽ ഒരുങ്ങുകയാണ്. ആർ.കെ. സുരേഷ് നായകനാകുന്ന ചിത്രം എം. പത്മകുമാർ ആണ് സംവിധാനം ചെയ്യുന്നത്.

ഇപ്പോഴിതാ, ചിത്രത്തിനായുള്ള സുരേഷിന്റെ മേക്കോവർ ചർച്ചയാകുന്നു. സിനിമയിലെ രണ്ട് ഗെറ്റപ്പുകൾക്കായി താരം ശരീരഭാരം കൂട്ടിയത് 22 കിലോയാണ്. 73 കിലോയിൽ നിന്നു 95 കിലോയിൽ അദ്ദേഹം എത്തി.

പ്രമുഖ തമിഴ് സംവിധായകൻ ബാലയാണ് ചിത്രം നിർമിക്കുന്നത്.

സംവിധാനത്തിനൊപ്പം ഷാഹി കബീര്‍ എഴുതിയ തിരക്കഥയും ജോജുവിന്റെ പ്രകടനവുമായിരുന്നു ജോസഫിന്റെ ഹൈലൈറ്റ്.