Tuesday 20 August 2019 04:08 PM IST : By സ്വന്തം ലേഖകൻ

റോക്ക് വിവാഹം കഴിച്ചു, തന്റെ 2 മക്കളുടെ അമ്മയെ! ചിത്രങ്ങൾ പങ്കുവച്ച് താരം

rock-new

റോക്ക് എന്ന പേരിലറിയപ്പെടുന്ന, ഹോളിവുഡ് നടനും മുന്‍ റസ്ലിങ് താരവുമായ ഡ്വെയ്ന്‍ ജോണ്‍സൺ വിവാഹിതനായി. കാമുകിയും തന്റെ രണ്ടു മക്കളുടെ അമ്മയുമായ ലോറെയ്ന്‍ ഹാഷിയാനെയാണ് റോക്ക് വിവാഹം ചെയ്തത്.

2007 മുതല്‍ ഇരുവരും ഒന്നിച്ചു താമസിക്കുകയാണ്.

ഹവായിയില്‍ വച്ച് നടന്ന സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം. വിവാഹാഘോഷങ്ങളുടെ ചിത്രങ്ങൾ താരം ആരാധകരുമായി പങ്കുവച്ചു.

ഡാനി ഗ്രേസിയ ആണ് 47 കാരനായ റോക്കിന്റെ മുന്‍ ഭാര്യ. 1997-ല്‍ വിവാഹിതരായ ഇരുവരും 2007-ല്‍ വിവാഹമോചിതരായി. ഈ ബന്ധത്തില്‍ ഒരു മകളുണ്ട്. 2006-ലാണ് റോക്ക് 34 കാരിയായ ലോറെയ്നിനെ പരിചയപ്പെടുന്നത്. ജാസ്മിൻ, ടിയാന എന്നിവരാണ് ഇവരുടെ മക്കൾ.