Saturday 12 September 2020 09:16 AM IST : By സ്വന്തം ലേഖകൻ

റോജയുടെ അൻ‌ഷുവിന് പതിനേഴിന്റെ മധുരം! താരപുത്രിയുടെ പിറന്നാൾ ആഘോഷം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

roja

മകളുടെ 17–ാം പിറന്നാൾ ആഘോഷമാക്കി തെന്നിന്ത്യയുടെ പ്രിയനടി റോജ. പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.

സംവിധായകൻ സെൽവമണി – റോജ ദമ്പതികളുടെ മൂത്ത മകളാണ് അൻഷി. കൗഷിക് എന്നൊരു മകൻ കൂടി ഇവർക്കുണ്ട്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്തത്.

മഞ്ഞ നിറത്തിലുള്ള വസ്ത്രമായിരുന്നു റോജയും മകളും ചടങ്ങിൽ ധരിച്ചിരുന്നത്. സിനിമയിൽ അത്ര സജീവമല്ലെങ്കിലും രാഷ്ട്രീയത്തിൽ തിളങ്ങുന്ന റോജ എംഎൽഎ കൂടിയാണ്.