Friday 14 June 2019 02:20 PM IST : By സ്വന്തം ലേഖകൻ

റോഷൻ ഇനി ബോളിവുഡിൽ! തുടക്കം അനുരാഗ് കശ്യപ് ചിത്രത്തിൽ

roshan-new

മലയാളത്തിന്റെ യുവനിരയില്‍ ശ്രദ്ധേയ മുഖങ്ങളിലൊന്നായ റോഷൻ മാത്യു ഇനി ഇനി ബോളിവുഡിൽ.

പ്രമുഖ സംവിധായകന്‍ അനുരാഗ് കശ്യപിന്റെ ചിത്രത്തിലൂടെയാണ് റോഷന്റെ ബോളിവുഡ് അരങ്ങേറ്റം. നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്.

ഗീതു സംവിധാനം ചെയ്ത് റിലീസിനൊരുങ്ങുന്ന മൂത്തോനിൽ റോഷന്റെ പ്രകടനം അവിശ്വസനീയമായിരുന്നുവെന്നും ഗീതു കുറിച്ചു. നിവിൻപോളി നായകനാകുന്ന മൂത്തോന്റെ സഹ തിരക്കഥാകൃത്താണ് അനുരാഗ് കശ്യപ്.

‘പുതിയ നിയമം’ എന്ന ചിത്രത്തില്‍ വില്ലന്‍ കഥാപാത്രമായി രംഗത്തെത്തിയ റോഷൻ ആനന്ദം, വിശ്വാസപൂര്‍വം മന്‍സൂര്‍ , കടം കഥ, മാച്ച് ബോക്സ്, ഒരായിരം കിനാക്കളാല്‍, കൂടെ, തൊട്ടപ്പന്‍ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനാണ്.