Friday 07 September 2018 03:59 PM IST : By സ്വന്തം ലേഖകൻ

‘ഞാൻ എന്താണ് നേടിയതെന്ന് കണ്ടോ?’; സ്വപ്ന സാക്ഷാത്ക്കാരത്തില്‍ സച്ചിന്റെ മകൾ

sara

സച്ചിനെപ്പോലെ തന്നെ ഗ്ലാമർ ലോകത്തിനു പ്രിയപ്പെട്ടവളാണ് മകൾ സാറ. സ്വകാര്യ ചടങ്ങുകളിൽ സച്ചിനൊപ്പം സാറ രംഗപ്രവേശനം ചെയ്യുമ്പോൾ ക്യാമറക്കണ്ണുകൾ പിന്നാലെ പായാറുണ്ട്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ സാറ പോസ്റ്റ് ചെയ്ത ഒരു ചിത്രമാണ് ആരാധകരുടെ മനം കവർന്നിരിക്കുന്നത്.

സാറ ചിത്രത്തിനു നൽകിയ അടിക്കുറിപ്പിലാണ് ഏവരുടെയും കണ്ണുടക്കിയത്. ഞാൻ ചെയ്തത് എന്താണെന്ന് കണ്ടോയെന്നാണ് ബിരുദദാന ചടങ്ങിലെ ചിത്രം പോസ്റ്റ് ചെയ്ത് സാറ ചോദിച്ചത്.

തന്റെ സ്വപ്നം സഫലമായതിന്റെ സന്തോഷ സൂചകമായിട്ടായിരുന്നു സാറയുടെ ആ വാക്കുകൾ. ലണ്ടനിലെ യൂണിവേഴ്സിറ്റി കോളേജിലാണ് സാറ ബിരുദ പഠനം പൂർത്തിയാക്കിയത്. മെഡിസിൻ ആണ് സാറയുടെ പഠനവിഷയം. സാറയുടെ അമ്മ അഞ്ജലി ഡോക്ടറാണ്. മകളുടെ ബിരുദദാന ചടങ്ങിൽ പങ്കെടുക്കാനായി സച്ചിനും ഭാര്യ അഞ്ജലിയും എത്തിയിരുന്നു.

മുകേഷ് അംബാനിയുടെ മകൻ ആകാശ് അംബാനിയുടെ വിവാഹ നിശ്ചയ ചടങ്ങിലാണ് സാറയെ അവസാനമായി കണ്ടത്. പൊതുവേ ഇത്തരം പരിപാടികളിലൊന്നും സാറയെ കാണാറില്ല. വളരെ അപൂർവ്വമായേ ആഘോഷങ്ങളിൽ പങ്കെടുക്കാൻ സാറ എത്താറുളളൂ.

ഇൻസ്റ്റഗ്രാമിൽ സജീവമാണ് സാറ. രണ്ടു ലക്ഷത്തോളം പേർ സാറയെ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നുണ്ട്.