Monday 26 October 2020 09:33 AM IST : By സ്വന്തം ലേഖകൻ

സിംപിളാണ് സായി! ലൊക്കേഷനിൽ, കുരുന്നു കൈകളിൽ മൈലാഞ്ചിയിട്ട് താരം: വിഡിയോ

sai-pallavi

ഉത്തര്‍പ്രദേശില്‍ തന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ, ലൊക്കേഷനിലെത്തിയ കുട്ടികളുടെ കൈകളിൽ മെെലാഞ്ചിയിട്ടു കൊടുക്കുന്ന നടി സായി പല്ലവിയുടെ വിഡിയോ വൈറൽ.

സായി നായികയാകുന്ന ‘ലവ് സ്റ്റോറി’ എന്ന തെലുങ്ക് സിനിമയുടെ ചിത്രീകരണമാണ് ഉത്തര്‍പ്രദേശില്‍ പുരോഗമിക്കുന്നത്. നാഗചൈതന്യയാണ് ചിത്രത്തിലെ നായകൻ.

മൈലാഞ്ചി ഇടുന്നതിനിടെ കുട്ടികളോട് വിശേഷം ചോദിക്കുന്നുമുണ്ട് താരം. ഇതിന്റെ വിഡിയോകളും ചിത്രങ്ങളും താരം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.