Saturday 09 May 2020 09:36 PM IST : By സ്വന്തം ലേഖകൻ

സായ് പല്ലവിയുടെ ബര്‍ത്ത് ഡേ ഗിഫ്റ്റ്! വിരാടപര്‍വം ഫസ്റ്റ് ലുക്ക് എത്തി

saipallavi

നടി സായ് പല്ലവിയുടെ പിറന്നാള്‍ ആണ് ഇന്ന്. പിറന്നാള്‍ പ്രമാണിച്ച് താരം നായികയാകുന്ന തെലുങ്ക് ചിത്രം വിരാട പര്‍വത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. വേണു ഉദുഗാല സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റാണാ ദഗുബാട്ടിയാണ് നായകന്‍.


യഥാര്‍ഥ കഥയില്‍ നിന്നാണ് ചിത്രം ഒരുക്കുന്നത്. ഒരു പൊളിറ്റിക്കല്‍ ത്രില്ലറാണ് ചിത്രം. ഒപ്പം പ്രണയകഥയും പറയുന്നു. തബു ചിത്രത്തില്‍ മറ്റൊരു വേഷം അവതരിപ്പിക്കും.


സായ് തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്ത പോസ്റ്റര്‍ ഇതിനകം വൈറല്‍ ആണ്.

Tags:
  • Movie News
  • Movies