Thursday 23 January 2020 12:28 PM IST : By സ്വന്തം ലേഖകൻ

‘‘ജീവിതത്തില്‍ സംഭവിച്ച എറ്റവും മോശമായ കാര്യം’’! ആദ്യ വിവാഹ മോചനത്തെക്കുറിച്ച് മനസ്സ് തുറന്ന് സെയ്ഫ്

saif

ബോളിവുഡ് താരം സെയ്ഫ് അലിഖാന്റെ ആദ്യ ഭാര്യ നടി അമൃത സിങ്ങ് ആയിരുന്നു. അമൃതയുമായി പിരിഞ്ഞ ശേഷമാണ് സെയ്ഫ് കരീന കപൂറിനെ വിവാഹം കഴിച്ചത്. നടി സാറ അലിഖാനും, ഇബ്രാഹിം അലി ഖാനും അമൃത–സെയ്ഫ് ദമ്പതികളുടെ മക്കളാണ്. തൈമൂർ അലിഖാനാണ് സെയ്ഫിന് കരീനയിലുള്ള മകൻ.

ഇപ്പോഴിതാ, തന്റെ പുതിയ അഭിമുഖത്തിൽ ആദ്യ വിവാഹ മോചനത്തെക്കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് സെയ്ഫ്. ജീവിതത്തില്‍ സംഭവിച്ച എറ്റവും മോശമായ കാര്യമായിരുന്നു അതെന്നാണ് താരം അതെക്കുറിച്ച് പറഞ്ഞത്.

‘‘അത് മനസില്‍ നിന്ന് ഒരിക്കലും പോകുമെന്ന് തോന്നുന്നില്ല. ചില കാര്യങ്ങള്‍ നമ്മുടെ പരിധിയില്‍ നില്‍ക്കില്ല. അന്ന് ഇരുപത് വയസല്ലേ ഉണ്ടായിരുന്നുളളു. തീരെ ചെറുപ്പമായിരുന്നില്ലോ എന്നു കരുതി ആശ്വസിക്കുന്നു’’.– സെയ്ഫ് പറഞ്ഞു.

‘‘കുടുംബമെന്നാല്‍ എല്ലാ അംഗങ്ങള്‍ക്കും ഒരുപോലെ ബഹുമാനം കല്‍പ്പിക്കുന്ന ഒന്നാകണം. പരസ്പരം പരാതി പറയുന്ന ഒരു സാഹചര്യമുണ്ടാകരുത്. അതുതന്നെയാണ് കുട്ടികള്‍ക്ക് നല്‍കാവുന്ന എറ്റവും വലിയ കാര്യം’’.– അദ്ദേഹം പറയുന്നു.