Wednesday 04 December 2019 09:55 AM IST : By സ്വന്തം ലേഖകൻ

കൊമ്പന്റെ തുമ്പിക്കയ്യിൽ ചാരിയും കൊമ്പിൽ പിടിച്ചും ഫോട്ടോഷൂട്ട്! സാക്ഷിയുടെ ധൈര്യത്തെ അഭിനന്ദിച്ചും വിമർശിച്ചും പ്രേക്ഷകർ

sakshi

വേറെ ലെവൽ ഫോട്ടോഷൂട്ടുമായി തമിഴ് നടിയും ബിഗ് ബോസ് താരവുമായ സാക്ഷി അഗർവാൾ. ഒരു കൊമ്പനാനയോടൊപ്പമായിരുന്നു സാക്ഷിയുടെ ഫോട്ടോഷൂട്ട്. ആനയുടെ പുറത്ത് കയറിയിരുന്നും കൊമ്പുകള്‍ക്കിടയിൽ നിന്നും തുമ്പിക്കയ്യിൽ പിടിച്ചും സാക്ഷി ഫോട്ടോയ്ക്ക് പോസ് ചെയ്തു. ഇതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ വൈറൽ. താരം തന്റെ ഇൻസ്റ്റഗ്രാം പേജിൽ ആലപ്പുഴയിൽ വച്ചു നടന്ന ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളും വിഡിയോകളും പങ്കുവച്ചിട്ടുണ്ട്.

ആന തുമ്പിക്കയ്യിൽ വെള്ളം കോരി സാക്ഷിയെ കുളിപ്പിക്കുന്നുമുണ്ട്. അഭിനന്ദനത്തിനൊപ്പം വിമർശനങ്ങളും ഏറ്റു വാങ്ങുകയാണ് ഫോട്ടോഷൂട്ട്. പണത്തിനും ഗ്ലാമറിനും വേണ്ടി മിണ്ടാപ്രാണിയെ ഉപയോഗിക്കരുതെന്നാണ് വിമർശകര്‍ പറയുന്നത്.