Thursday 03 December 2020 09:18 AM IST : By സ്വന്തം ലേഖകൻ

‘കെജിഎഫ്’ സംവിധായകനും പ്രഭാസും ഒന്നിക്കുന്നു! ‘സലാർ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി

salar

ഇന്ത്യൻ സിനിമയിലെ വൻ ഹിറ്റുകളിലൊന്നായ ‘കെജിഎഫ്’ ന്റെ സംവിധായകൻ പ്രശാന്ത് നീലും സൂപ്പർസ്റ്റാർ പ്രഭാസും ഒന്നിക്കുന്നു. ‘സലാർ’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി. കെജിഎഫ് നിർമിച്ച ഹോംബാലെ ഫിലിംസിന്റെ മൂന്നാമത്തെ ബഹുഭാഷാ ഇന്ത്യന്‍ ചിത്രമാണ് സലാർ.

കെജിഎഫ് ചാപ്റ്റര്‍ 2-ന്റെ ചിത്രീകരണം പൂര്‍ത്തിയാകാനിരിക്കെയാണ് പ്രശാന്ത് നീല്‍ എന്ന ഭാഗ്യ സംവിധായകന്റെ കീഴില്‍ തന്നെ മൂന്നാമത്തെ ചിത്രവും വിജയ് കിരാഗന്ദൂറിന്റെ ഉടമസ്ഥതയിലുള്ള ഹോംബാലെ ഫിലിംസ് പ്രഖ്യാപിച്ചത്.

2021 ജനുവരിയില്‍ സലാര്‍ ചിത്രീകരണം ആരംഭിക്കും. ചിത്രീകരണം നടക്കുന്ന രാധേ ശ്യാം ആണ് പ്രഭാസിന്റെ മറ്റൊരു പുതിയ ചിത്രം.