Wednesday 04 September 2019 11:57 AM IST : By സ്വന്തം ലേഖകൻ

ഈ ‘പെൺകുട്ടി’ക്ക് എത്ര വയസ് പറയും ? പ്രായം പറഞ്ഞ് ഞെട്ടിച്ച് നടി സൽമ ഹയക്

salama-new

നടി സൽമ ഹയക് ജൻമദിനത്തിൽ തകർപ്പൻ ബിക്കിനി ചിത്രം പങ്കുവച്ച് പ്രായം വെളിപ്പെടുത്തിയതിന്റെ ഞെട്ടലിലാണ് സോഷ്യൽ മീഡിയയും ആരാധകരും. 53 വസ്സുകാരിയാണ് താനെന്ന് താരം തന്നെ തുറന്നു പറഞ്ഞിരിക്കുന്നു. ‘ചർമം കണ്ടാൽ പ്രായം തോന്നുകയേയില്ല’ എന്ന പരസ്യ വാചകം സൽമയുടെ കാര്യത്തിൽ അക്ഷരം പ്രതി ശരിയാണെന്നാണ് ഇപ്പോൾ പ്രേക്ഷകര്‍ പറയുന്നത്.

മെക്സിക്കൻ നടിയും നിർമാതാവുമാണ് സൽമ. താരത്തിന്റെ ഇൻസ്റ്റഗ്രാം ചിത്രങ്ങൾ തിരഞ്ഞാൽ പ്രായത്തിന്റെ കാര്യത്തിൽ ആരും തർക്കിച്ചു പോകും. സൽമയെ കണ്ടാൽ, ഏറിയാൽ 25 പരമാവധി 30 എന്നേ ആരും പറയൂ. എന്നാൽ അതൊക്കെ അപ്രസക്തമാക്കുന്നതായിരുന്നു താരത്തിന്റെ പ്രഖ്യാപനം.