Monday 22 October 2018 11:28 AM IST : By സ്വന്തം ലേഖകൻ

‘‘എന്റെ ഓര്‍മ്മകള്‍ ഇല്ലാതാകുന്നു, എനിക്ക് കാര്യങ്ങള്‍ വിട്ടുപോകുന്നു’’; തനിക്ക് ഗുരുതര രോഗമെന്ന വെളിപ്പെടുത്തലുമായി അമേരിക്കന്‍ നടി

selma-new

തനിക്ക് ഗുരുതര രോഗമെന്ന വെളിപ്പെടുത്തലുമായി അമേരിക്കന്‍ നടി സെല്‍മ ബ്ലെയര്‍. ‘മള്‍ട്ടിപ്പിള്‍ സ്ക്ലീറോസിസ്’ എന്ന രോഗമാണ് സെല്‍മയെ ബാധിച്ചിരിക്കുന്നത്. നാഡിസംബന്ധമായ അസുഖമാണിത്. സെല്‍മ ഇന്‍സ്റ്റാഗ്രാമിലൂടെയാണ് വിവരം ആരാധകരെ അറിയിച്ചത്.‘‘ഞാന്‍ അസുഖബാധിതയാണ്. ചിലപ്പോള്‍ വീണു പോകുന്നു. എന്റെ ഓര്‍മ്മകള്‍ ഇല്ലാതാകുന്നു. എനിക്ക് കാര്യങ്ങള്‍ വിട്ടുപോകുന്നു’’.– സെല്‍മ കുറിച്ചു.

ക്രൂവല്‍ ഇന്റന്‍ഷന്‍സ്, ലീഗലി ബ്ലോണ്ട്, ദ സ്വീറ്റസ്റ്റ് തിംഗ്, ഹെല്‍ബോയ് തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയയാണ് സെല്‍മ ബ്ലെയര്‍.‘മള്‍ട്ടിപ്പിള്‍ സ്ക്ലീറോസിസ്’ വ്യക്തിയുടെ നാഡി ഫൈബറിനെ സുരക്ഷിതമാക്കുന്ന മൈലിനെയായിരിക്കും ബാധിക്കുക എന്ന് അമേരിക്കയിലെ മയോ ക്ലിനിക്ക് പറയുന്നു. ഇത് പിന്നീട് തലച്ചോറിനെയും ശരീരത്തെയും ബന്ധിപ്പിക്കുന്ന പ്രവര്‍ത്തനത്തെ താറുമാറാക്കുമത്രേ.